एम् जी श्रीकुमार and Sujatha Mohan - Muthukkuda Maanam

മുത്തുക്കുടമാനം
പന്തലൊരുക്കീലേ
മോഹപ്പെരുന്നാളായ്
ആരും കാണാതിന്നെൻ്റെ നെഞ്ചില്

അത്തിപ്പഴംപോലേ
ഇത്തിരിതേൻമധുരം
തത്തിക്കളിയ്ക്കണുണ്ടേ
ആരും കാണാതിന്നെൻ്റെ ചുണ്ടില്

മഴനീർ ചാറിയ വഴിയോരം
നിറവാർന്നോമ്മകൾ മറനീക്കി
ഇല്ലിപ്പടിയ്ക്കരികിൽ മിണ്ടിയിരുന്നകാലം മെല്ലെയടുത്തുവന്നൂ

മുത്തുക്കുടമാനം
പൊട്ടി വിരിഞ്ഞില്ലേ
മോഹപ്പെരുന്നാളായ്
ആരും കാണാതിന്നെൻ്റെ നെഞ്ചില്

മൂവന്തി ചേലഞ്ചും മുറ്റത്തെ ചെറുപൂവാടിയിൽ
ഇരുനിലാ ശലഭമായ് മാറുന്നു നാം
താരമ്പത്താരൊത്ത കണ്ണോരം കനവാഴങ്ങളിൽ
കനകമീൻ ചിറകുമായ് നീന്തുന്നു ഞാൻ
നിഴലാർന്നൊരെൻ ഇടനാഴിയിൽ
ഒരുനാളും മായാത്ത തിരിയായി നീ

മാണിക്യക്കല്ലിൻ്റെ മൂക്കുത്തി ചൂടുന്നൊരു
പൂവാലി പ്രാവിൻ്റെ കണ്ണിൽ കനവെഴുതീടും
കാറ്റിൻ്റെ പൊൻപീലി തുമ്പത്തൊരു വിരുതായി
ട്ടാവോളം മിന്നീടും വാർമിന്നൽ ചേലഞ്ചി ,
കുന്നിക്കുടം പോലെ ,മഞ്ഞിൻ തുടം പെയ്തു നിൻ സ്നേഹം

ഞാനെത്തും നേരത്ത് വാതിക്കൽ നറുമിഴിയോടെ നീ
പുലരിതൻ ഇളവെയിൽ ചിരിയേകുമേ
കാണുമ്പം, കണ്ടൊന്ന് മിണ്ടുമ്പം സ്വയമറിയാതെയെൻ
ഇലകളിൽ ഹിമകണം തൂകുന്നു നീ
മണമാർന്നൊരെൻ കടലാസിലായ്
മനമാദ്യമെഴുതിയ വരിയാണു നീ

മാണിക്യക്കല്ലിൻ്റെ മൂക്കുത്തി ചൂടുന്നൊരു
പൂവാലി പ്രാവിൻ്റെ കണ്ണിൽ കനവെഴുതീടും
കാറ്റിൻ്റെ പൊൻപീലി തുമ്പത്തൊരു വിരുതായി
ട്ടാവോളം മിന്നീടും വാർമിന്നൽ ചേലഞ്ചി
കുന്നിക്കുടം പോലെ മഞ്ഞിൻ തുടം പെയ്തു നിൻ സ്നേഹം

Written by:
B K Harinarayanan, Ouseppachan, Manorama Music

Publisher:
Lyrics © Phonographic Digital Limited (PDL)

Lyrics powered by Lyric Find

एम् जी श्रीकुमार and Sujatha Mohan

View Profile